Connect with us

Gulf

അയ്യൂബ് യൂസുഫിന്റെ പുസ്തകങ്ങള്‍ ശ്രദ്ധേയമാകുന്നു

Published

|

Last Updated

ദുബൈ: അറബി ഭാഷ പഠന- മേഖലയില്‍ യു എ ഇ സ്വദേശിയും രാജ്യത്തെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനുമായ അയൂബ് യൂസുഫിന്റെ പുസ്തകങ്ങള്‍ ശ്രദ്ധേയമാകുന്നു. ഫക്കിറുഫീഹാ, ഹത്തികലമുന്‍ എന്നീ രണ്ട് പുസ്തകങ്ങളാണ് ഈ ഭാഷ സമീപിക്കുന്നവര്‍ക്കിടയില്‍ പ്രിയമാകുന്നത്. വളരെ വ്യക്തമായും വിശദീകരിച്ചും ഇദ്ദേഹത്തിന്റെ രചനകള്‍ നല്‍കുന്ന ഗുണപാഠങ്ങള്‍ ഏറെ ചിന്തകളാണ് പകര്‍ന്ന് നല്‍കുന്നത്. ഭാഷയെ കുറിച്ച് ചിന്തിക്കൂ എന്ന അര്‍ഥം വരുന്ന ഫക്കിറു ഫീഹാ എന്ന ഗ്രന്ഥം ഭാഷാ സൗന്ദര്യത്തെ ഏറ്റവും മികവാര്‍ന്ന അര്‍ഥതലങ്ങള്‍ പരിചയപ്പെടുത്തുന്നു. സരസമായ ഉദാഹരണങ്ങള്‍ക്ക് ഒത്താണ് അടയാളപ്പെടുത്തിയിരിക്കുന്നത്. കവിത, വാര്‍ത്ത റിപ്പോര്‍ട്ടുകള്‍, വിവിധ ലേഖനങ്ങള്‍, പ്രസംഗങ്ങള്‍ തുടങ്ങിയ വിവിധ മേഖലയ്ക്ക് ഏറെ ഗ്രഹിക്കാനും ഉപയോഗപ്പെടുത്താനും ഇതിലെ ഒരേ ഏടുകള്‍ സഹായകരമാണ്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന മുഹമ്മദ് ബിന്‍ റാശിദ് അറബി ഭാഷ അവാര്‍ഡ് ജോതവായ അയൂബ് യൂസുഫിന്റെ സമൂഹമാധ്യമ അവതരണങ്ങളുടെ ഏകോപനമാണ് ഗ്രന്ഥമായി മാറിയത്

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷകളില്‍ മുന്‍നിരയിലാണ് അറബി. സാഹിതീയ സൗന്ദര്യവും ഭാഷാസമ്പന്നതയും താളാത്മകമായ പദവിന്യാസവും അതിനെ ഇതരഭാഷകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു. അറേബ്യന്‍ സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്ന് രൂപംകൊണ്ട അറബി അതിവേഗമാണ് ലോകത്ത് പ്രചാരം നേടിയത്. ഇസ്്ലാമിന്റെ ആഗമനവും അറബികളുടെ ദേശാടനവുമാണ് ഇതിന് കാരണമായത്. ഇന്ന് നാല്‍പത് കോടിയിലധികം ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്. അറേബ്യന്‍ പ്രവിശ്യകള്‍ക്ക് പുറമെ ഉത്തരാഫ്രിക്കന്‍ പ്രദേശങ്ങളടക്കം ധാരാളം രാജ്യങ്ങളില്‍ അറബി സംസാരഭാഷയാണ്. എന്നാല്‍ പലപ്പോഴും ഈ ഭാഷകൈകാര്യം ചെയ്യുന്നവര്‍ ഭാഷപരമായ സാര അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളാതെയാണ് പ്രയോഗിച്ചുവരുന്നത്. അറബി മാത്യഭാഷയായി ഉപയേഗിക്കുന്നവര്‍ പോലും ഇടപെടലുകളില്‍ പിഴവുകള്‍ വരുത്തുന്നുവെന്ന് അയൂബ് യൂസുഫ് പറയുന്നു.

വലതു നിന്ന് ഇടത്തോട്ട് എഴുതിത്തുടങ്ങുന്ന അറബിക്ക് കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ അര്‍ഥങ്ങള്‍ വരച്ചിടാനാവും. എന്നാല്‍ അതിന് അനുയോജ്യമായ പദങ്ങളുടെ ജ്ഞാന കുറവുകള്‍ നികത്താന്‍ ഫക്കിറു ഫീഹായുടെ അക്ഷര തുടിപ്പുകള്‍ പൊതുലോകത്തെ ബോധവത്കരിക്കുന്നുണ്ട്. ഈ മേഖലക്ക് അദ്ദേഹം നല്‍കിയ മറ്റൊരു സംഭാവനയാണ് അറബി അക്ഷര ലോകത്തെ കുറിച്ച് പഠിക്കുന്ന ഹത്തികലമുന്‍ എന്ന ഗ്രന്ഥം. കൃത്യമായ അക്ഷര പ്രയോഗങ്ങളുടെ ശരിയും തെറ്റുമാണ് അയൂബ് യൂസുഫ് ഈ പുസ്തകത്തില്‍ പറയുന്നത്. ഈവര്‍ഷത്തെ ഷാര്‍ജ പുസ്തകമേളയിലാണ് പുസ്തകം പ്രകാശനം ചെയിതത്. ജിദ്ദ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ ഈ പുസ്തകതത്തിന്റെ കോപ്പി കരസ്ഥമാക്കിയവര്‍ നിരവധിയാണ്. പ്ലറ്റിനിയം ബുക്‌സാണ് രണ്ട് പുസ്തകളും പുറത്തിറക്കിയത്. രാജ്യത്തെ ഭരണാധികാരികള്‍ പങ്കെടുക്കുന്ന പല സദസുകളുടെയും അവതാരകാനുമാണ് അയൂബ് യുസഫ് അല്‍ അലി എന്ന ഈ ചെറുപ്പക്കാരന്‍.

 

Latest