മെഡിക്കല്‍ ബന്ദില്‍ രോഗികള്‍ വലഞ്ഞു

Posted on: January 2, 2018 2:42 pm | Last updated: January 2, 2018 at 9:03 pm
SHARE

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത മെഡിക്കല്‍ ബന്ദില്‍ രോഗികള്‍ വലഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ ഒന്‍പത് മുതല്‍ പത്ത് മണി വരെ ഒ.പി കള്‍ പ്രവര്‍ത്തിച്ചില്ല.

സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ വൈകുന്നേരം ആറ് മണി വരെയാണ് പണിമുടക്കി സമരം ചെയ്യുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ രാജ്ഭവന് മുന്നില്‍ ധര്‍ണയും സംഘടിപ്പിച്ചു.

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസായാല്‍ ഇതര ചികിത്സ വിഭാഗങ്ങള്‍ക്ക് ബ്രിഡ്ജ് കോഴ്‌സിലൂടെ അലോപ്പതി ചികില്‍സിക്കാന്‍ അവസരം കിട്ടും. ഒപ്പം എം ബി ബി എസ് കഴിഞ്ഞവര്‍ക്ക് പ്രാക്ടിസ് ചെയ്യണമെങ്കില്‍ എക്‌സിറ്റ് പരീക്ഷ കൂടി പാസാകണം . ഇതിനെതിരാണ് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്.

അതേസമയം മെഡിക്കല്‍ കമ്മീഷന്‍ ബില്ല് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും ഇത് ആരോഗ്യ മേഖലയ്ക്ക് ഗുണമേ ഉണ്ടാക്കൂവെന്നുമായിരുന്നു ആരോഗ്യ മന്ത്രി ജെ.പി നദ്ദ മറുപടി പറഞ്ഞു.