Connect with us

International

അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് പാകിസ്ഥാന്‍

Published

|

Last Updated

ഇസ്‌ലാമാബാദ്:അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശനത്തിന് മറുപടിയുമായി പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ്. അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം തങ്ങള്‍ക്കാവശ്യമില്ല. അമേരിക്കയുമായി കൂടുതല്‍ ഇടപാടുകള്‍ക്കില്ലെന്ന് ഞങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ അമേരിക്കയുടെ വിലക്കുകള്‍ക്ക് വലിയ പ്രാധാന്യമില്ല. പാകിസ്ഥാന്് നല്‍കിയ ധനസഹായത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാണ്. ഡോണള്‍ഡ്ട്രംപ് അവകാശപ്പെട്ടത്രയും പണം ഞങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ക്കതു തിരിച്ചുകൊടുത്തിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. പാക് മാധ്യമമായ ജിയോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്ഥാന്‍ അമേരിക്കയെ വിഡ്ഢിയാക്കിയെന്ന ട്രംപിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രതികരണവുമായി പാക് വിദേശകാര്യമന്ത്രി രംഗത്തെത്തിയത്.

അഫ്ഗാനിസ്ഥാനിലേറ്റ പരാജയത്തില്‍ ഡോണള്‍ഡ് ട്രംപ് ദുഃഖിതനാണ്. പാകിസ്ഥാനെതിരെ ആരോപണങ്ങളുന്നയിക്കുന്നതിനുള്ള കാരണവുമതാണ്. അമേരിക്കയില്‍ നിന്ന് ധനസഹായം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല. എന്തിനാണ് പാകിസ്ഥാന്‍ സഹായം നല്‍കിയതെന്ന് ട്രംപിനു തന്റെ ഉദ്യോഗസ്ഥരോടു ചോദിക്കാവുന്നതാണെന്നും ആസിഫ് പറഞ്ഞു.