മുജാഹിദ് പ്രസ്ഥാനം ഭീകര സംഘടനയാണെന്ന് ലോകം തിരിച്ചറിയുന്നു: പേരോട്‌

Posted on: January 2, 2018 10:39 am | Last updated: January 2, 2018 at 10:39 am
SHARE

തിരൂരങ്ങാടി: കേരളത്തിലെ മുജാഹിദുകള്‍ ഇവിടെ നടത്തിയിട്ടുള്ള നവോഥാന പ്രവര്‍ത്തനം മതത്തിന്റെ പേരില്‍ ഛിദ്രതയുണ്ടാക്കുകയും സാധാരണക്കാരായ വിശ്വാസികളുടെ ഈമാന്‍ പിഴപ്പിക്കുകയും ചെയ്തതാണെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി പറഞ്ഞു.

തീവ്രവാദം: സലഫിസം വിചാരണ ചെയ്യപ്പെടുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ആദര്‍ശ ക്യാമ്പയിന്‍ സമാപനമായി കക്കാട് നടന്ന ആദര്‍ശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുജാഹിദ് നേതാക്കളുടെ പുസ്തകങ്ങള്‍ പരിശോധിച്ചാല്‍ ആശയ വൈരുധ്യമാണ് ഈ പ്രസ്ഥാനമെന്ന് ആര്‍ക്കും മനസിലാകും. മുജാഹിദുകള്‍ അവരുടെ മുന്‍കാല സമ്മേളനങ്ങളില്‍ വിദേശ പ്രതിനിധികളെ നിരനിരയായി ഇരുത്തിനുണ്ടെങ്കില്‍ കൂരിയാട്ടെ സമ്മേളനത്തില്‍ അങ്ങനെ ഒരാളെയും കാണാതിരുന്നത് മുജാഹിദ് പ്രസ്ഥാനം ഭീകര സംഘടനയാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here