മെട്രോപൊളിറ്റിന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി കരട് ബില്ല് മന്ത്രിസഭ അംഗീകരിച്ചു

Posted on: January 1, 2018 3:51 pm | Last updated: January 1, 2018 at 3:51 pm
SHARE

തിരുവനന്തപുരം: കേരള മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. കേരളത്തില്‍ കൊച്ചി ഉള്‍പ്പടെയുളള അര്‍ബന്‍ മൊബിലിറ്റി പ്രദേശങ്ങളിലെ ഗതാഗതത്തിന്റെ ആസൂത്രണം, മേല്‍നോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവക്കും അനുബന്ധ സേവനങ്ങള്‍ക്കും വേണ്ടി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ രൂപീകരിക്കും.

സംസ്ഥാനത്തെ മദ്രസാ അധ്യാപകര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാനും മന്ത്രിസഭ തീരൂമാനിച്ചു. ഇത് സംബന്ധിച്ച ബില്ലിന്റെ കരട് അംഗീകരിച്ചു.