4ജി ഡൗണ്‍ലോഡ് വേഗതയില്‍ റിലയന്‍സ് ജിയോ ഒന്നാമത്

Posted on: December 31, 2017 3:34 pm | Last updated: December 31, 2017 at 3:34 pm

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് വേഗതയുടെ പരിശോധനയില്‍ റിലയന്‍സ് ജിയോ ഒന്നാമത്. ട്രായിയുടെ റിപ്പോര്‍ട്ടിലാണ് 4ജി ഡൗണ്‍ലോഡില്‍ ഏറ്റവും മികച്ചത് ജിയോ ആണെന്ന് വ്യക്തമാക്കുന്നത്.

ഒക്ടോബറിലെ പരിശോധനയില്‍ സെക്കന്‍ഡില്‍ 19.6 എംബിയാണ് ജിയോയുടെ വേഗത കണ്ടെത്തിയത്. എന്നാല്‍ സെക്കന്‍ഡില്‍ 21.9 എംബിയാണ് സെപ്തംബറില്‍ ജിയോയ്ക്കുണ്ടായ വേഗത. ഏറ്റവും വലിയ ടെലികോം കമ്പനി എയര്‍ടെല്ലിന്റെ ഡൗണ്‍ലോഡ് വേഗത ഒക്ടോബറില്‍ സെക്കന്‍ഡില്‍ 8.7 എംബിയാണ്.

അപ്ലോഡ് സ്പീഡില്‍ ഐഡിയയാണ് ഒന്നാംസ്ഥാനത്ത്. ഐഡിയയുടെ വേഗത സെക്കന്‍ഡില്‍ 8.6 എംബിയാണ്. രണ്ടാംസ്ഥാനത്തുള്ള വോഡഫോണിന് സെക്കന്‍ഡില്‍ 6.5 എംബിയാണ് വേഗത.