Connect with us

Palakkad

നെല്‍ കര്‍ഷകരുടെ സംഗമം നാലിന്

Published

|

Last Updated

പാലക്കാട്: ജില്ലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നെല്ലിന്റെ സംഭരണ വില ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രയാസങ്ങളും ചര്‍ച്ച ചെയ്യുന്നതിനും നെല്ല് സംഭരിക്കുന്നതിനും നെല്ലിന്റെ വില നെല്ല് അളക്കുന്ന ദിവസം തന്നെ നല്‍കുന്നതിനും നെല്‍ കര്‍ഷകരുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി സഹകരണ വകുപ്പിന്റെയും ജില്ലാ സഹകരണബാങ്കിന്റെയും ജില്ലയിലെ പ്രാഥമിക സഹകരണ ബേങ്കുകളുടെയും സംയുക്താഭിമുഖ്യത്തില്‍ സഹകരണ വകുപ്പ് മന്ത്രിക്ക് ഒരു പദ്ധതിരേഖ സമര്‍പ്പിക്കുന്നതിന് ജില്ലയിലെ നെല്‍കര്‍ഷകരുടെ സംഗമം നാലിന് പാലക്കാട് ടൗണ്‍ഹാളില്‍ കാലത്ത് 11 ന് നടക്കും. നെല്‍കര്‍ഷകരുടെ സംഗമം സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം എല്‍ എ അധ്യകഷത വഹിക്കും. എം എല്‍ എ മാരായ മുഹമ്മദ് മുഹ്‌സിന്‍, കെ വി വിജയദാസ്, കെ കൃഷ്ണന്‍കുട്ടി, കെ ഡി പ്രസേനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രസിഡണ്ട് അഡ്വ.ശാന്തകുമാരി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

പാഡികോ ചെയര്‍മാന്‍ സുഭാഷ് ചന്ദ്രബോസ് പദ്ധതി രേഖ സമര്‍പ്പിച്ച് സംസാരിക്കും. എം നാരായണനുണ്ണി, സഹകരണ ബേങ്ക് പ്രസിഡണ്ടുമാര്‍, പാടശേഖരസമിതി അംഗങ്ങള്‍, കര്‍ഷകര്‍ പങ്കെടുക്കും. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം കെ ബാബു സ്വാഗതവും ജില്ലാ സഹകരണബാങ്ക് ജനറല്‍ മാനേജര്‍ എ സുനില്‍കുമാര്‍ നന്ദി പറയും.