Connect with us

Gulf

ബുര്‍ജ് ഖലീഫ പുതുവത്സരാഘോഷം; അതീവ സുരക്ഷയുമായി അധികൃതര്‍

Published

|

Last Updated

ദുബൈ: ദുബൈ ഡൗണ്‍ ടൗണ്‍ പ്രദേശത്തെ പുതുവത്സരാഘോഷങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ ദുബൈ പോലീസ്, സിവില്‍ ഡിഫന്‍സ്, മറ്റ് ഭരണകൂട സംവിധാനങ്ങള്‍ ഒരുമിക്കുന്നു. ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്ന പുതുവത്സര തലേന്ന് പൊതുഗതാഗത ബസുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതിനും കൂടുതല്‍ സുരക്ഷയുടെ ഭാഗമായും നടപടികള്‍ ശക്തമാക്കുന്നതിനും അധികാരികള്‍ വിവിധ പദ്ധതികള്‍ തയ്യാറാക്കി. മുന്‍ കാലങ്ങളെ അപേക്ഷിച്ചു കരിമരുന്ന് പ്രയോഗങ്ങള്‍ക്ക് പകരം ലേസര്‍ പ്രകടനങ്ങളെ ആശ്രയിക്കും. ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് മികച്ച സുരക്ഷയും ഒരുക്കും. പദ്ധതി പ്രദേശത്തു വൈകീട്ട് അഞ്ച് മണി മുതല്‍ പരിപാടികള്‍ ആരംഭിക്കും. പരിപാടികള്‍ ആസ്വദിക്കുന്നതിന് ആറ് മണിക്ക് മുന്‍പ് തന്നെ എത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ദുബൈ പോലീസ് ഒമ്പത് വിഭാഗങ്ങളായി സുരക്ഷ ഒരുക്കും. ആറു സഹായക സംഘങ്ങളും പൊലീസിനൊപ്പമുണ്ടാകും.

പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന ഡൗണ്‍ ടൗണ്‍ പദ്ധതി പ്രദേശത്തു ടാക്‌സികള്‍ അനുവദിക്കുകയില്ല. ഡൗണ്‍ ടൗണ്‍ പ്രദേശത്തു നിന്ന് ആളുകളെ കയറ്റുന്നതിനാണ് വിലക്കുള്ളത്. അതേസമയം, വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെ ടാക്‌സികളില്‍ എത്തിക്കുന്നതിന് നിരോധനമില്ലെന്ന് അധികൃതര്‍ അറിയിച്ചു. വൈകീട്ട് എട്ടു മണി മുതലാണ് നിരോധനം ഏര്‍പെടുത്തുക.
പരിപാടികള്‍ അവസാനിക്കുന്ന സമയത്തു കാല്‍നടക്കാര്‍ക്ക് പ്രത്യേക കവാടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിപാടികള്‍ ആസ്വദിക്കാന്‍ എത്തുന്ന വീക്ഷണ പ്രതലത്തില്‍ നിന്ന് മൂന്ന് പ്രധാന കവാടങ്ങളാണ് കാല്‍നടക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. ശൈഖ് സായിദ് റോഡിലേക്ക് പ്രവേശിക്കുന്നതിന്
ഈ വട്ടം ദുബൈ വാട്ടര്‍ കനാല്‍ ഭാഗത്തു രണ്ട് അധിക കവാടങ്ങളും ഒരുക്കും.

ഈ വര്‍ഷം ആസ്വാദകര്‍ക്കായി കൂടുതല്‍ സ്മാര്‍ട് സൗകര്യങ്ങളാണ് അധികൃതര്‍ ഒരുക്കുന്നത്. എ ടി എം മെഷീനുകള്‍, ഭക്ഷണശാലകള്‍, വാഹനങ്ങള്‍ പാര്‍ക് ചെയ്ത സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള സൗകര്യം എന്നിവ ഉള്‍പെടുത്തിയിട്ടുള്ള ആപ് പുറത്തിറക്കിയിട്ടുണ്ട്. 23 ടെന്റുകളാണ്
കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്കും കൂടുതല്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്.
അത്യാഹിതങ്ങള്‍ നേരിടുന്നതിന് 190 ആംബുലന്‍സുകളാണ് ഡൗണ്‍ ടൗണ്‍ പ്രദേശത്ത് ഒരുക്കുക. രണ്ട് മണി മുതല്‍ ബുര്‍ജ് ഖലീഫയുടെ പരിസരത്തു 23, ദുബൈ മാളിനകത്തു എട്ടു എന്നിങ്ങനെ അത്യാഹിതങ്ങളെ നേരിടുന്നതിന് എമര്‍ജന്‍സി വാഹനങ്ങള്‍, ആരോഗ്യ സുരക്ഷാ ബൈക്കുകള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

ഏതു വിധത്തിലുള്ള അ ത്യാഹിതഘട്ടങ്ങള്‍ നേരിടുന്നതിനും തങ്ങള്‍ സുസജ്ജമാണ്. പരിപാടികള്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ പ്രവര്‍ത്തനം അത്യാവശ്യമാണ്. സുസ്ഥിരമായ സുരക്ഷാ സംവിധാനങ്ങളാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. പരിപാടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് സുരക്ഷാ സംവിധാനങ്ങളുടെ ക്രമീകരണത്തിന്റെ കാര്യക്ഷമത പരിശോധിക്കേണ്ടതുണ്ട്. പരിപാടികള്‍ അരങ്ങേറുന്ന ദിവസം രാവിലെ മുതല്‍ സുരക്ഷാ ക്രമീകരണങ്ങളുടെ നിലവാരം വിവിധ ഘട്ടങ്ങളിലായി പരിശോധിക്കുമെന്ന് ദുബൈ ഫയര്‍ ഫൈറ്റിങ് ആന്‍ഡ് സിവില്‍ ഡിഫന്‍സ് റെസ്‌ക്യൂ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഓഫീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ റാശിദ് ഖലീഫ അല്‍ അബു ഫലാസി പറഞ്ഞു.

പരിപാടികള്‍ അവസാനിച്ചതിന് ശേഷം വിവിധയിടങ്ങളിലേക്ക് തിരിഞ്ഞുപോകുന്ന ജനങ്ങളുടെ സുരക്ഷ, വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും സുരക്ഷ എന്നിവ കൂടുതല്‍ ശക്തമാക്കുന്നതിന് സന്നദ്ധ സേവകരെയടക്കം മികച്ച സുരക്ഷാ സംഘങ്ങളെയാണ് നിയമിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടികള്‍ ആസ്വദിക്കാന്‍ എത്തുന്ന പൊതുജനങ്ങളെ സ്വീകരിക്കാന്‍ നാല് പുതിയ കാര്‍ പാര്‍കിംഗ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോയിടങ്ങളിലും നാലായിരം വാഹനങ്ങള്‍ പാര്‍ക്‌ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് പാര്‍കിംഗ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. അല്‍ വാസല്‍ ക്ലബ്, ജാഫിലിയ മെട്രോ സ്റ്റേഷന് സമീപം, ദുബൈ വാട്ടര്‍ കനാല്‍ ഏരിയ, മന്‍ഖൂല്‍ ഭാഗത്തെ ഈദ് മുസല്ല എന്നിവിടങ്ങളിലായിട്ടാണ് പാര്‍കിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

 

---- facebook comment plugin here -----

Latest