പാചക വാതകത്തിന് മാസം തോറും വില കൂട്ടാനുള്ള തീരുമാനം കേന്ദ്രം പിന്‍വലിച്ചു

Posted on: December 28, 2017 7:55 pm | Last updated: December 29, 2017 at 10:54 am

gasന്യൂഡല്‍ഹി: പാചക വാതകത്തിന് മാസം തോറും വില കൂട്ടാനുള്ള തീരുമാനം കേന്ദ്രം പിന്‍വലിച്ചു. കഴിഞ്ഞ മെയ് മാസംവരെ രണ്ടുരൂപയാണ് വര്‍ധിപ്പിച്ചിരുന്നത്. എന്നാല്‍ നവംബര്‍ മുതല്‍ വര്‍ധന നാലുരൂപയാക്കിയിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ പിന്‍വലിക്കുന്നത്.

2018 ഓടെ സര്‍ക്കാര്‍ സബ്‌സിഡി ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പെട്രോളിയം കമ്പനികള്‍ എല്ലാ മാസവും ആദ്യം പാചക വാതകത്തിന് വില വര്‍ധിപ്പിച്ചിരുന്നത്. കഴിഞ്ഞ 17 മാസത്തിനുള്ളില്‍ 19 തവണയാണ് വില വര്‍ധിച്ചത്.