മലപ്പുറം: പത്തനംതിട്ടയില്‍ വെച്ച് നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്താന്‍ മലപ്പുറം ജില്ലാ വനിതാ ഫുട്‌ബോള്‍ ടീം നാളെ പുറപ്പെടും.
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ ടീമിന്റെ പരിശീലനം പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി സ്റ്റേഡിയത്തിലായിരുന്നു. പാലത്തിങ്ങല്‍ സ്വദേശി കെടി വിനോദാണ് മുഖ്യ പരിശീലകന്‍. നിസാര്‍ മടപ്പള്ളിയാണ് ഗോള്‍ കീപ്പര്‍മാര്‍ക്കുള്ള പരിശീലനം നല്‍കുന്നത്. പി ഹരികുമാര്‍ വള്ളിക്കുന്നാണ് ടീം മാനേജര്‍.28 ന് രാവിലെ തിരുവനന്തപുരവുമായാണ് ആദ്യ മത്സരം.