പോള്‍ ആന്റണി പുതിയ ചീഫ് സെക്രട്ടറി

Posted on: December 26, 2017 9:10 pm | Last updated: December 27, 2017 at 8:43 pm

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണിയെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 44ാംമത് ചീഫ് സെക്രട്ടറിയാണ് പോള്‍ ആന്റണി.

നിലവില്‍ വ്യവസായ-ഊര്‍ജ്ജ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് പോള്‍ ആന്റണി. ഡോ. കെഎം എബ്രഹാം ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് പോള്‍ ആന്റണി. ഇദ്ദേഹത്തിന് 2018 ജൂണ്‍ 27 വരെ സര്‍വീസുണ്ട്.