എം.എം.ഹസന്റെ വെളിപ്പെടുത്തല്‍; ചാരക്കേസ് ഗൂഢാലോചന അന്വേഷണമെന്ന് നമ്പി നാരായണന്‍

Posted on: December 26, 2017 12:13 pm | Last updated: December 26, 2017 at 12:13 pm

തിരുവനന്തപുരം : ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കേസില്‍ കുറ്റാരോപിതനായിരുന്ന മുന്‍ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍.

ആരാണ് കേസ് കെട്ടിച്ചമച്ചതെന്നും അവരുടെ ലക്ഷ്യമെന്താണെന്നും അന്വേഷണ വിധേയമാക്കണം. രാഷ്ട്രീയ ലാഭത്തിന്നായി ഇവര്‍ കളങ്കപ്പെടുത്തിയത് ഇന്ത്യയുടെ അഭിമാനസ്തംഭമായ ഐഎസ്ആര്‍ഒയെ ആണെന്ന് ഓര്‍ക്കണം നമ്പിനാരായണന്‍ പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കാന്‍ മുന്നില്‍നിന്നത് ഇപ്പോള്‍ഖേദിക്കുന്നുവെന്ന കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്റെ പ്രസ്താവന വിവാദമായിരുന്നു