Connect with us

Kerala

ഓഖി; കേന്ദ്ര സംഘം കേരളത്തിലെത്തി

Published

|

Last Updated

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ നഷ്ടം വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം കേരളത്തിലെത്തി. കേന്ദ്രആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തിയത്. നാല് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിന് ശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക.

കേന്ദ്രസഹായം അടിയന്തിരമായി വേണമെന്നാ നിലപാടിലാണ് സംസ്ഥാനം . 7340 കോടി രൂപയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ട്. പുനരധിവാസ പാക്കേജ് അടക്കമുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന കേന്ദ്രത്തി ഉറപ്പ് നല്‍കിയിരുന്നു

 

നഷ്ടപ്പെട്ടതും കേടുപാട് പറ്റിയതുമായ ബോട്ടുകളുടെ കണക്ക്, തകര്‍ന്ന വീടുകള്‍, നഷ്ടപ്പെട്ട് പോയ മത്സ്യബന്ധന ഉപകരണങ്ങള്‍, തകര്‍ന്ന റോഡുകള്‍ തുടങ്ങി ഓഖിയുമായി ബന്ധപ്പെട്ട എല്ലാ നാശനഷ്ടങ്ങളും സംഘം വിലയിരുത്തും.