Connect with us

International

അഫ്ഗാനില്‍ ചാവേര്‍ ആക്രമണം; ആറ് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കാബുള്‍: അഫ്ഗാന്‍ ഇന്റലിജന്റ്‌സ് ഏജന്‍സിക്ക് സമീപമുണ്ടായ ചാവേറാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഇന്റലിജന്റ്‌സ് ഓഫീസര്‍മാരും കാറില്‍ സഞ്ചരിക്കുകയായിരുന്ന നാല് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് പരുക്കേറ്റു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കഴിഞ്ഞയാഴ്ച അഫ്ഗാനിലെ ദേശീയ സുരക്ഷാ പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായിരുന്നു.

Latest