ചാരക്കേസിലെ ഗൂഢാലോചന സമഗ്രമായി അന്വേഷിക്കണം; ആന്റണിക്കും പങ്കുണ്ടാകാം: നമ്പി നാരായണന്‍

Posted on: December 25, 2017 11:39 am | Last updated: December 25, 2017 at 4:01 pm

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് എംഎം ഹസന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന സമഗ്രമായി അന്വേഷിക്കണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍.

ചാരക്കേസില്‍ വലിയ ഗൂഢാലോചനയാണ് നടന്നത്. കരുണാകരനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ എകെ ആന്റണി അറിയാതിരിക്കില്ല. ഹസന്റെ തുറന്ന് പറച്ചിലില്‍ ആശ്വാസമുണ്ട്. ഹസന്‍ ഒരു തുടക്കമാണ്. കരുണാകരനോട് മാത്രമല്ല ചാരക്കേസില്‍ എല്ലാം നഷ്ടമായ താനുള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരോട് എന്ത് കൊണ്ട് ഹസന്‍ ഖേദം പ്രകടിപ്പിക്കുന്നില്ലെന്നും നമ്പി നാരായണന്‍ ചോദിച്ചു.