മുംബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ ഇന്ന് മുതല്‍ എ സി യാത്ര

Posted on: December 24, 2017 11:23 pm | Last updated: December 25, 2017 at 11:31 am

മുംബൈ: മുംബൈയിലെ ലോക്കല്‍ ട്രെയിനുകള്‍ ഇന്ന് മുതല്‍ എ സിയാകും. ഇതാദ്യമായാണ് നഗര യാത്രക്കാര്‍ക്കായുള്ള സബര്‍ബന്‍ ട്രെയിനുകളില്‍ എ സി സൗകര്യം ഏര്‍പ്പെടുത്തുന്നത്. ക്രിസ്മസ് ദിനമായ ഇന്ന് അന്ധേരിയില്‍ നിന്ന് ചര്‍ച്ച് ഗേറ്റ് വരെയാകും ആദ്യ ലോക്കല്‍ എ സി ട്രെയിന്‍ സര്‍വീസ് നടത്തുക. ഇന്ന് ഉച്ചക്ക് 2.10ന് അന്ധേരി സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 2.44 ചര്‍ച്ച് ഗേറ്റില്‍ എത്തുമെന്ന് വെസ്റ്റേണ്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ദിവസേന ആറ് എ സി സബര്‍ബന്‍ സര്‍വീസുകളാണ് നടത്തുക. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫക്ടറിയില്‍ നിര്‍മിച്ച പുതിയ കോച്ചുകള്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. മുംബൈയുടെ ചുവട് പിടിച്ച് കൊല്‍ക്കത്ത, ചെന്നൈ, സെക്കന്തരാബാദ് തുടങ്ങിയ നഗരങ്ങളും എ സി സബര്‍ബബന്‍ ട്രെയിനുകള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.