Connect with us

International

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയും അമ്മയും നാളെ പാകിസ്താനിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയും അമ്മയും നാളെ പാകിസ്താനിലേക്ക് പോകും. ഡിസംബര്‍ 25 നാണ് കൂടിക്കാഴ്ച്.

പാകിസ്താനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണറും ഇവരെ അനുഗമിക്കും.ഡിസംബര്‍ 20ന് പാകിസ്താന്‍ ഇരുവര്‍ക്കും വിസ അനുവദിച്ചിരുന്നു. പാകിസ്താന്‍ വിദേശ കാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതി നല്‍കിയതെന്ന് നേരത്തെ തന്നെ പാക് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നേരത്തെ പതിനഞ്ചോളം തവണ കുല്‍ഭൂഷണെ കാണാന്‍ ബന്ധുക്കളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്താന്‍ അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നില്ല.ചാരപ്രവര്‍ത്തി പോലുള്ള കേസിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് കാട്ടിയാണ് വിസ നിഷേധിച്ചിരുന്നത്. .

2016 മാര്‍ച്ചിലാണ് കുല്‍ഭൂഷണ്‍ ജാദവ് പാക്ക് പിടിയിലാകുന്നത്. ഇന്ത്യയുടെ ചാരസംഘടനയായ റോയുടെ ഉദ്യോഗസ്ഥനാണ് ജാദവ് എന്നാണ് പാക് ആരോപണം.

 

Latest