Connect with us

Palakkad

വടക്കഞ്ചേരി മണ്ണൂത്തി ദേശീയപാതയില്‍ 14 മണിക്കൂര്‍ ഗതാഗത സ്തംഭനം

Published

|

Last Updated

വടക്കഞ്ചേരി :വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയില്‍ 14 മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച്ച അര്‍ധരാത്രി 12 മണി മുതല്‍ തുടങ്ങിയ കുരുക്കിന് ശനി പകല്‍ 2 മണിയോടെയാണ് അയവ് വന്നു തുടങ്ങിയത്. ഭാരം കൂടുതല്‍ കയറ്റിയ വലിയ വാഹനങ്ങള്‍ കുതിരാന്‍ മലയിലൂടെ സഞ്ചരിക്കുമ്പോള്‍ എതിര്‍ ദിശയിലൂടെ മറികടക്കാന്‍ മറ്റു ചെറിയ വാഹനങ്ങള്‍ തുരുകിക്കയറ്റിയതുകൊണ്ടാണ് നീണ്ട 14 മണിക്കൂര്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവിക്കേണ്ടി വന്നത്. കുതിരാനില്‍ ഗതാഗതം നിലച്ചതോടെ ഇരുഭാഗത്തു നിന്നുമുള്ള വാണിയംപാറ, കൊമ്പഴ വഴുക്കുംമ്പാറ, ചുവന്ന മണ്ണ് മേഖലയിലൂടെ ആറുവരിപ്പാതകളിലൂടേയും, സര്‍വ്വീസ് റോഡുകളിലൂടേയും വാഹനങ്ങള്‍ തിങ്ങി നിറഞ്ഞ് വന്നതോടെ ‘ഇരു ഭാഗത്തു നിന്നും വന്ന വാഹനങ്ങള്‍ കുതിരാന്‍ മല രണ്ട് വരി റോഡിലേക്ക് കടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ സ്തംഭച്ചു.

സ്വകാര്യ ബസ്സുകളുടേയും, കള്ള് വണ്ടികളുടേയും സമയം വൈകിയതിന്റെ പേരിലുള്ള തുരുകിക്കയറ്റം കുരുക്ക് മുറുക്കാന്‍ ആക്കംകൂട്ടി. ഇരുഭാഗത്തു നിന്നുമായി നാലു കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഇതിനിടയില്‍ ‘ശനി പകല്‍ 10ന് കുരുക്കിലൂടെ സഞ്ചരിച്ച സ്വകാര്യ ബസ്സ് വഴുക്കുമ്പാറക്ക് സമീപം തകരാറിലായി നിന്നത് റോഡില്‍ നിന്ന് മാറ്റാനും മണിക്കൂറുകള്‍ വേണ്ടിവന്നു. തൃശ്ശൂര്‍, പാലക്കാട് ജില്ലയിലേക്കും തമിഴ്‌നാട് മേഖലയിലേക്ക് പോകുന്ന ജീവനക്കാരും, എയര്‍ പോര്‍ട്ട്, റയില്‍വേ സ്റ്റേഷന്‍ എന്നിവിടേക്ക് പോകുന്ന വാഹനങ്ങളും, സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍മാരെ കാണാന്‍ പോകുന്നവരുമായ യാത്രക്കാര്‍ മണിക്കൂറുകള്‍ സ്തംഭനം കാരണം പെരുവഴിയിലായി. കുരുക്കിനെ തുടര്‍ന്ന് സ്വകാര്യ ബസ്സുകള്‍ തൃശ്ശൂരിരില്‍ നിന്ന് വഴുക്കുംമ്പാറ വരേയും, എതിര്‍ ദിശയില്‍ വടക്കഞ്ചേരിയില്‍ നിന്ന് വാണിയംപാറ വരേയും സര്‍വ്വീസ് നടത്തി. കുറേ സ്വകാര്യ ബസ്സുകള്‍ സമയം തെറ്റിയതിനാല്‍ ഓട്ടം നിര്‍ത്തിവെച്ചു. ഇത് പാലക്കാട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാരേയും ദുരിതത്തിലാക്കി. പാലക്കാട് ഭാഗത്ത് നിന്നും തൃശ്ശൂരിലേക്കും, മറ്റു ജില്ലകളിലേക്കും പോകുന്ന വാഹനങ്ങള്‍ വടക്കഞ്ചേരി കാരയന്‍ങ്കാട് നിന്നും പുതുക്കോട്ടിലൂടെ പഴയന്നൂര്‍ ചേലക്കര റൂട്ടിലൂടെ വടക്കാഞ്ചേരി വഴി തൃശ്ശൂരിലേക്ക് കടന്നു. വടക്കഞ്ചേരി സി ഐ പി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ വടക്കഞ്ചേരി, പീച്ചി സ്‌റ്റേഷനുകളിലെ പോലീസും ഹൈവേ പോലീസുമാണ് ഗതാഗതക്കുരുക്ക് അയവുവരുത്താന്‍ നേതൃത്വം നല്‍കി

 

---- facebook comment plugin here -----

Latest