പെണ്‍കുട്ടികള്‍ക്കുള്ള മഅ്ദിന്‍ ക്യൂ ലാന്റ് കാമ്പസ് സമര്‍പ്പിച്ചു

Posted on: December 23, 2017 8:00 pm | Last updated: December 23, 2017 at 8:09 pm
മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് മാത്രമായി ആരംഭിച്ച മഅ്ദിന്‍ ക്യൂ ലാന്റ് ഗേള്‍സ് കാമ്പസ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബുബക്കര്‍ മുസ്‌ലിയാര്‍ സമര്‍പ്പിക്കുന്നു.

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് മാത്രമായി ആരംഭിച്ച മഅ്ദിന്‍ ക്യൂ ലാന്റ് ഗേള്‍സ് കാമ്പസ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബുബക്കര്‍ മുസ്‌ലിയാര്‍ സമര്‍പ്പിച്ചു. മഞ്ചേരി പുല്‍പ്പറ്റ മഅ്ദിന്‍ ക്യൂ ലാന്റ് കാമ്പസില്‍ നടന്ന ചടങ്ങില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി മുഹിയുസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കര്‍ണാടക ഫുഡ്& സിവില്‍ സപ്ലൈ വകുപ്പ് മന്ത്രി യു.ടി ഖാദര്‍ മുഖ്യാഥിതിയായി.

പെണ്‍കുട്ടികള്‍ക്കായി െ്രെപമറി തലം മുതല്‍ വിവിധ പഠന സംവിധാനങ്ങളാണ് ക്യൂലാന്റ് കാമ്പസില്‍ ഒരുക്കുന്നത്. അത്യാധുനിക സാങ്കേതിക സംവിധാനത്തില്‍ ക്രമീകരിച്ച കാമ്പസില്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജും ബോര്‍ഡിംഗ് സ്‌കൂളും പ്രവര്‍ത്തനം ആരംഭിച്ചു. ഖുര്‍ആന്‍ പൂര്‍ണ്ണമായും മനപ്പാഠമാക്കുന്നതോടൊപ്പം സ്‌കൂള്‍, മദ്‌റസാ പഠനം പൂര്‍ത്തീകരിക്കുന്നതിനും മതവിഷയങ്ങളില്‍ കൂടുതല്‍ അവഗാഹം നേടുന്നതിനും ഇവിടെ സൗകര്യമൊരുക്കുന്നു.
പതിനൊന്ന് ഏക്കര്‍ വിശാലമായ ഭൂമിയില്‍ വിവിധ വിദ്യാഭ്യാസ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട് ക്ലാസ് റൂം, ഖുര്‍ആന്‍ തിയേറ്റര്‍,  ഓട്ടോമേഷന്‍ ടെക്‌നോളജി വഴി അത്യാധുനിക സാങ്കേതിക സംവിധാനത്തിലുള്ള സ്മാര്‍ട്ട് ബെല്‍ സിസ്റ്റം തുടങ്ങിയ സൗകര്യങ്ങള്‍ കാമ്പസിന്റെ പ്രത്യേകതയാണ്.  ഉന്നത പഠന മേഖലകളില്‍ വനിതകള്‍ക്ക് സുരക്ഷിതമായ പഠനാവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ധാര്‍മ്മിക ബോധമുള്ള വിദ്യാസമ്പന്നരായ കുടുംബിനികളെ വാര്‍ത്തെടുക്കുന്നതിനുമായി സമഗ്രമായ വിദ്യാഭ്യാസ പദ്ധതിയാണ് മഅ്ദിന്‍ നടപ്പിലാക്കുന്നത്. റസിഡന്‍ഷ്യല്‍ സൗകര്യത്തോടെ െ്രെപമറി തലംതൊട്ട് ഗവേഷണ തലം വരെയുള്ള വിദ്യാഭ്യാസാവസരങ്ങളാണ് വിവിധ കാമ്പസുകളിലായി ഒരുക്കുന്നത്. ഷീ കാമ്പസ്, ദാറുസ്സഹ്‌റ എന്നീ കാമ്പസുകള്‍ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ചടങ്ങില്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, മഞ്ഞപ്പറ്റ ഹംസ മുസ്്‌ലിയാര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, വണ്ടൂര്‍ അബ്ദുറഹ്്മാന്‍ ഫൈസി, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, മുഹമ്മദ് ഷരീഫ് നിസാമി,  നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍, എ.പി കരീം ഹാജി ചാലിയം, ഒ.എം.എ റഷീദ് ഹാജി, ലത്തീഫ് ഹാജി ദുബായ് ഗോള്‍ഡ്, സഈദ് ഊരകം പ്രസംഗിച്ചു. മൊയ്തീന്‍ മുസ്‌ലിയാര്‍ പള്ളിപ്പുറം, സി.കെ. യു മോങ്ങം, അലവി ദാരിമി കാരപ്പറമ്പ്, സൈതലവി ദാരിമി ആനക്കയം, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, ഹൈക്ക ഹൈദര്‍ ഹാജി, അബ്ദു ഹാജി വേങ്ങര, ബാവ ഹാജി സംബന്ധിച്ചു. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ശിഹാബുദ്ധീന്‍ അഹ്്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കി. ക്യൂലാന്റ് മാനേജര്‍ സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം കൃതജ്ഞത അറിയിച്ചു.