ആന്റണിയേയും കരുണാകരനേയും താഴെയിറക്കിയതോടെയാണ് കോണ്‍ഗ്രസ് തകര്‍ന്നത്: കെ മുരളീധരന്‍

Posted on: December 23, 2017 7:18 pm | Last updated: December 23, 2017 at 7:18 pm

തിരുവനന്തപുരം : എ.കെ ആന്റണിയേയും കെ.കരുണാകരനേയും വലിച്ചു താഴെയിറക്കതിനും ശേഷമാണ് കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച തുടങ്ങിയതെന്ന് കെ മുരളീധരന്‍.

ആദ്യം ആന്റണിയെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കി. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കി. താന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ അതില്‍ പ്രതികളാണ്. കരുണാകരന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.