Connect with us

National

വോട്ടിംഗ് യന്ത്രം കൊണ്ടുപോയ ട്രക്ക് അപകടത്തില്‍പ്പെട്ടതിന് പിന്നില്‍ അസ്വാഭാവികതയെന്ന് ഹര്‍ദീക് പട്ടേല്‍

Published

|

Last Updated

അഹമ്മദാബാദ്: തിരഞ്ഞെടുപ്പു കഴിഞ്ഞ് ഗുജറാത്തില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി പോയ ട്രക്ക് മറിഞ്ഞതില്‍ ദുരൂഹതയെന്ന് ഹര്‍ദീക് പട്ടേല്‍. നൂറോളം വോട്ടിങ് യന്ത്രങ്ങളാണ് ട്രക്കിലുണ്ടായിരുന്നത്. റീകൗണ്ടിങ് ആവശ്യപ്പെട്ടു പരാതി നല്‍കിയതിനു പിന്നാലെയാണ് ട്രക്ക് അപടകത്തില്‍പ്പെട്ടത്. ഇതില്‍ അസ്വഭാവികതയുണ്ടെന്ന് ആരോപിച്ചാണ് പട്ടേല്‍ പ്രക്ഷോഭക സമിതി തലവന്‍ ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തിയത്.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാതിരുന്ന വോട്ടിങ് യന്ത്രങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ബിജെപി ഇടപെട്ട് വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് കാണിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ പാര്‍ട്ടികള്‍ ഇതിനോടകം നാല്‍പതിലേറെ പരാതി നല്‍കിക്കഴിഞ്ഞു. അതിനിടെയാണ് വിവാദത്തിലേക്ക് ട്രക്കും മറിഞ്ഞത്.

വോട്ടിംഗ് യന്ത്രത്തില്‍ വ്യാപകമായി ക്രമക്കേടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു