Connect with us

National

സഭയില്‍ പറയാനായില്ല; പ്രസംഗവുമായി സച്ചിന്‍ ഫേസ്ബുക്ക് ലൈവില്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ആദ്യമായി പ്രസംഗിക്കാനുള്ള അവസരം നഷ്ടപ്പെട്ട സച്ചിന്‍ തെണ്ടുല്‍ക്കര്‍ പ്രസംഗവുമായി ഫേസ്ബുക്ക് ലൈവില്‍. ഇന്നലെ പ്രതിപക്ഷ ബഹളത്തിനിടെ നടക്കാതെ പോയ പ്രസംഗമാണ് സാമൂഹിക മാധ്യമം വഴി താരം ജനശ്രദ്ധയില്‍ എത്തിച്ചത്. കളിക്കാനുള്ള അവകാശത്തെയും രാജ്യത്തിന്റെ കായിക ഭാവിയെയും കുറിച്ചുള്ള പ്രസംഗം ഫേസ്ബുക്കില്‍ വൈറലായിക്കഴിഞ്ഞു.

കളികള്‍ ഇഷ്ടപ്പെടുന്ന രാജ്യം എന്ന നിലയില്‍ നിന്ന് കളിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റുക എന്നതിന് പരിഗണന കൊടുക്കണമെന്ന് സച്ചിന്‍ പ്രസംഗത്തില്‍ പറഞ്ഞു. യൗവനവും വികസനവുമുള്ള രാജ്യമെന്ന നിലയില്‍ ഫിറ്റ്‌നസ് അത്യാവശ്യമാണ്. ഏതെങ്കിലും ഒരു കായിക ഇനത്തില്‍ സജീവമാകുന്നത് ഇതിന് സഹായിക്കും. ആരോഗ്യമുള്ള ഇന്ത്യയാണ് തന്റെ ലക്ഷ്യം. പ്രമേഹവും അമിതവണ്ണവും രാജ്യത്ത് വര്‍ധിച്ചുവരികയാണ്. ഭക്ഷണം കഴിക്കുകയും കായികക്ഷമത മറക്കുകയും ചെയ്യുന്നുവെന്നതാണ് നമ്മുടെ പ്രശ്‌നം. ഈ സമീപനം മാറണം. രാജ്യത്ത് മികച്ച കായിക സംസ്‌കാരം വളര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2012ല്‍ കോണ്‍ഗ്രസ് നോമിനിയായാണ് സച്ചിന്‍ സഭയില്‍ എത്തിയത്. അഞ്ച് വര്‍ഷത്തിനിടെ ഇന്നലെ ആദ്യമായാണ് സച്ചിന്‍ സഭയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത്. എന്നാല്‍ പാക്കിസ്ഥാന്‍ ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കിയതോടെ ഇത് നടന്നില്ല. തുടര്‍ന്നാണ് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഫേസ്ബുക്ക് ലൈവില്‍ താരം പങ്കുവെച്ചത്. എംപി ഫണ്ടിന്റെ 98 ശതമാനവും ചെലവഴിച്ച സച്ചിന്‍ രണ്ട് ഗ്രാമങ്ങളും ദത്തെടുത്തിട്ടുണ്ട്.

---- facebook comment plugin here -----

Latest