ഫഹദ് ഫാസിന് മുന്‍കൂര്‍ ജാമ്യം

Posted on: December 21, 2017 3:47 pm | Last updated: December 22, 2017 at 10:13 am
SHARE

ആലപ്പുഴ: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടന്‍ ഫഹദ് ഫാസിന് മുന്‍കൂര്‍ ജാമ്യം. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

പോണ്ടിച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഹഫദ് ഫാസിലിനും നടി അമല പോളിനുംക്രൈം ബ്രാഞ്ച് നോട്ടിസ് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ എത്താന്‍ ആവശ്യപ്പെട്ടാണ് ഇവര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നത്. എന്നാല്‍ ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അവര്‍ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടു. അതേസമയം, നടനും എംപിയുമായ സുരേഷ് ഗോപിയെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here