Connect with us

Kerala

കെട്ടിട നികുതി ഓണ്‍ലൈനായി അടക്കാം

Published

|

Last Updated

അരീക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടക്കേണ്ട കെട്ടിട നികുതി ഇനി മുതല്‍ ഓണ്‍ലൈനായി അടക്കാം. കഴിഞ്ഞ മാസം ഒന്ന് മുതല്‍ കെട്ടിട നിര്‍മാണ അനുമതിക്കുള്ള അപേക്ഷയും അനുബന്ധ രേഖകളും ഓണ്‍ലൈന്‍ വഴിയാണ് സമര്‍പ്പിക്കുന്നത്. അതിന്റെ ചുവട് പിടിച്ചാണ് കെട്ടിട നികുതിയും ഓണ്‍ലൈനാക്കിയത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്‌സൈറ്റില്‍ അതത് ജില്ലയും പഞ്ചായത്തും തിരഞ്ഞെടുത്ത ശേഷം വാര്‍ഡും കെട്ടിട നമ്പറും അടിച്ചാല്‍ പൂര്‍ണ വിവരം ലഭിക്കും.

തുടര്‍ന്ന് പേമെന്റ് വിഭാഗം തിരഞ്ഞെടുത്താല്‍ നികുതി അടക്കാവുന്നതാണ്. കമ്പ്യൂട്ടര്‍, മൊബൈല്‍ വഴിയും സംവിധാനം ഉപയോഗിക്കാം. പഞ്ചായത്തില്‍ നിന്ന് ലഭിക്കേണ്ട കൈവശ സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഇത് വഴി ലഭിക്കുന്നതാണ്. എന്നാല്‍ കെട്ടിട നികുതി കുടിശ്ശികയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തുകളില്‍ അടക്കേണ്ട നികുതികളും സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നല്‍കുന്നത്.

Latest