Connect with us

Gulf

ദുബൈയിലെ പൊതു ഉദ്യാനങ്ങളില്‍ നോള്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

Published

|

Last Updated

ദുബൈ: ദുബൈയിലെ പൊതു ഉദ്യാനങ്ങളില്‍ നോള്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പൊതു ഉദ്യാനങ്ങളില്‍ പ്രവേശിക്കുന്നതിന് ഇനിമുതല്‍ പേപ്പര്‍ ടിക്കറ്റുകള്‍ നല്‍കുകയില്ല. പകരം നോള്‍ കാര്‍ഡുകളാണ് പ്രവേശനത്തിനായി ഉപയോഗിക്കേണ്ടതെന്ന് ദുബൈ മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

സബീല്‍ പാര്‍ക്, അല്‍ മംസാര്‍ പാര്‍ക്, മുശ്രിഫ് പാര്‍ക് എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിന് ദുബൈ പൊതുഗതാഗത സംവിധാനങ്ങളില്‍ ഉപയോഗിക്കുന്ന നോള്‍ കാര്‍ഡുകള്‍ സന്ദര്‍ശകര്‍ സ്വന്തമാക്കേണ്ടതുണ്ട്. ദുബൈ ഉദ്യാനങ്ങളില്‍ സ്മാര്‍ട് ഗേറ്റ് സംവിധാനം ഏര്‍പെടുത്തിയ ശേഷമാണ് പ്രവേശനത്തിന് കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയത്. ദുബൈയില്‍ പൊതുഗതാഗതത്തിന് മാത്രമാണ് നോള്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതെങ്കിലും ഉദ്യാനങ്ങളിലെത്തുന്ന പൊതു ജനങ്ങള്‍ പ്രവേശനത്തിനായി കാര്‍ഡുകള്‍ വാങ്ങേണ്ടതുണ്ട്. ടിക്കറ്റ് കൗണ്ടറുകളില്‍ 25 ദിര്‍ഹം നല്‍കിയാല്‍ പുതിയ നോള്‍ കാര്‍ഡുകള്‍ സ്വന്തമാക്കാന്‍ സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്. അതേസമയം, കുറഞ്ഞ ദിവസങ്ങള്‍ക്ക് മാത്രമായി ദുബൈയില്‍ സന്ദര്‍ശനത്തിന് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നോള്‍ കാര്‍ഡിലൂടെയുള്ള പ്രവേശനം നിര്‍ബന്ധമാക്കിയിട്ടിലെന്ന് അധികൃതര്‍ പറഞ്ഞു. പേപ്പറുകളുടെ ഉപയോഗം കുറച്ച്, കൂടുതല്‍ സ്മാര്‍ടാക്കുന്നതിനാണ് തങ്ങളുടെ പദ്ധതിയെന്ന് അധികൃതര്‍ വിശദീകരിച്ചു.

 

Latest