Connect with us

Ongoing News

എ.ബി ഡിവില്ലിയേഴ്‌സും സ്‌റ്റെയിനും ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി

Published

|

Last Updated

ജൊഹന്നാസ്ബര്‍ഗ്: സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എ.ബി.ഡിവില്ലിയേഴ്‌സും പേസര്‍ ഡെയ്ല്‍ സ്‌റ്റെയിനും ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. സിംബാബ് വെയ്‌ക്കെതിരായ പ്രഥമ നാല് ദിവസ ടെസ്റ്റിനുള്ള ടീമിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2016 ജനുവരിയിലാണ് ഒടുവില്‍ ഡിവില്ലിയേഴ്‌സ് ടെസ്റ്റ് കളിച്ചത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ തോളിന് പരിക്കേറ്റ സ്‌റ്റെയിന്‍ വിശ്രമത്തിലായിരുന്നു. ഫാഫ് ഡുപ്ലെസിസാണ് ടീമിന്റെ നായകന്‍. ഡിസംബര്‍ 26നാണ് പ്രഥമ നാല് ദിന ടെസ്റ്റ് തുടങ്ങുന്നത്.

Latest