Connect with us

Kerala

ദുരിതാശ്വാസ നിധിയിലേക്ക് കെ എസ് ഇ ബി വക ആറ് കോടി

Published

|

Last Updated

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കെ എസ് ഇ ബി ജീവനക്കാരുടെ വേതനത്തില്‍ നിന്നും സമാഹരിച്ച ആറ് കോടി രൂപ വൈദ്യുതി മന്ത്രി എം എം മണി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കേരള സ്റ്റേറ്റ് പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ അമ്പത് ലക്ഷം രൂപയും വൈദ്യുതി മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ സംഭാവനയായ 1,03,500 രൂപയുടെ ചെക്കും മന്ത്രി കൈമാറി.

ആരോഗ്യ മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ 1,17,063 രൂപയും കെ എസ് ടി എ സംസ്ഥാന കമ്മിറ്റി 41,51,630 രൂപയും മാര്‍ തോമ ചര്‍ച്ച് എഡ്യുക്കേഷണല്‍ സൊസൈറ്റിക്കു വേണ്ടി റവ. ഫാദര്‍ ജോസഫ് മാര്‍ ബര്‍ണബാസ് അഞ്ച് ലക്ഷം രൂപയും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍സ് അഞ്ച് ലക്ഷം രൂപയും തലോര്‍ സര്‍വീസ് കോപ്പറേറ്റീവ് ബേങ്ക് അഞ്ച് ലക്ഷം രൂപയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് നാല് ലക്ഷം രൂപയും തിരുവനന്തപുരം സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഒരു ലക്ഷം രൂപയും നോര്‍ത്ത് മലബാര്‍ ചേംമ്പര്‍ ഓഫ് കോമേഴ്‌സ് 1,00,000 രൂപയും ചെന്നൈ മലയാള വിദ്യാലയം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും 10,000 രൂപയും സംഭാവന നല്‍കി.

സെക്രട്ടേറിയറ്റ് ജീവനക്കാരനായ ബി സതീഷ് കുമാര്‍ മകളുടെ വിവാഹവേദിയില്‍ വച്ച് 10,000 രൂപ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിക്ക് കൈമാറി.
ഒറ്റപ്പാലം ചേറ്റൂര്‍ ശങ്കരന്‍ നായര്‍ സ്മാരക കള്‍ച്ചറല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കെ പി എസ് മേനോന്‍ അവാര്‍ഡ് ജേതാവും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന സുരക്ഷാ ഉപദേഷ്ടാവുമായ കെ വിജയകുമാര്‍ ഐ പി എസ് അവാര്‍ഡ് തുകയായ 50,000 രൂപ മന്ത്രി എ കെ ബാലന്‍ മുഖേന ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
നായര്‍ സര്‍വീസ് സൊസൈറ്റി ഹെഡ് ഓഫീസ് സ്റ്റാഫ് അംഗങ്ങള്‍ 1,37,100 രൂപയും ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി എന്‍ സി മേനോന്‍ 25 ലക്ഷം രൂപയും കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ ഒരു ലക്ഷം രൂപയും ശ്രീനാരായണ വേള്‍ഡ് റിസേര്‍ച്ച് ആന്‍ഡ് പീസ് സെന്റര്‍ ഒരു ലക്ഷം രൂപയും എറണാകുളം കരയോഗം റസിഡന്‍സ് അസോസിയേഷന്‍ 55,555 രൂപയും നെടുമങ്ങാട് ആനന്ദ് ഫാര്‍മേഴ്‌സ് സര്‍വീസ് കോപ്പറേറ്റീവ് ബേങ്ക് ഭരണസമിതിയും ജീവനക്കാരും ഒരു ദിവസത്തെ ശമ്പളവും പൊതു നന്മ ഫണ്ടും ഉള്‍പ്പെടെ ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപയും ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.