Kerala
സംസ്ഥാനത്ത് അരിവില ഉയരുന്നു

സംസ്ഥാനത്ത് അരിവില കൂടി. കുറുവ, സ്വര്‍ണ, ജയ ഇനങ്ങള്‍ക്കാണ് കിലോഗ്രാമിന് 1.50 മുതല്‍ രണ്ട് രൂപ വരെ വില വര്‍ധിച്ചത്. 36.50 രൂപയുണ്ടായിരുന്ന കുറുവ അരിക്ക് ഇന്നലെ 38 രൂപയായി. പശ്ചിമ ബംഗാളില്‍ നിന്ന് വരുന്ന സ്വര്‍ണ ഇനത്തിന് 27.50 രൂപയുണ്ടായിരുന്നത് 29.50 ഉം ജയക്ക് 36 രൂപയുമെത്തി.
മലബാര്‍ മേഖലയിലാണ് കുറുവ അരി ധാരാളമായി ഉപയോഗിക്കുന്നത്. ആന്ധ്രയില്‍ നിന്നെത്തുന്ന ഈ ഇനത്തിന് ചില്ലറ മാര്‍ക്കറ്റില്‍ 40 മുതല്‍ 41 രൂപ വരെയായിട്ടുണ്ട്. ആന്ധ്രയില്‍ പഴയ നെല്ല് കഴിഞ്ഞ സീസണാണിത്. സ്വര്‍ണ അരിയെത്തുന്ന ബംഗാളില്‍ പുതിയ നെല്ല് പാകമായിട്ടുണ്ടെങ്കിലും ഉണങ്ങാത്തതിനാല്‍ മില്ലുടമകളെടുക്കുന്നില്ല. എന്നാല്‍, അടുത്ത മാസം പകുതിയോടെ അരിവിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ആന്ധ്ര, പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കൃഷി കൂടിയിട്ടുണ്ട്.
മലയാളികള്‍ പൊതുവെ രാത്രി ഭക്ഷണത്തിന് ചോറ് ഒഴിവാക്കുന്ന രീതി വ്യാപകമായിട്ടുണ്ട്. ഇതുകൊണ്ടു തന്നെ ഗോതമ്പ് ഉത്പന്നങ്ങള്‍ക്കാണ് പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഡിമാന്‍ഡ്. സംസ്ഥാനത്ത് തെക്കന്‍ മേഖലകളിലാണ് ഈ പ്രവണത കൂടുതലായിരിക്കുന്നത്. രാത്രിയില്‍ ചോറിന് പകരം ചപ്പാത്തി, ഓട്ട്‌സ് തുടങ്ങിയവയാണ് പുതിയ കാലഘട്ടത്തില്‍ പലരും ഉപയോഗിക്കുന്നത്.
നേരത്തെ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ഭാഗത്തേക്കായി ആഴ്ചയില്‍ 60,000 ചാക്ക് ജയ അരി എത്തിച്ചിരുന്നത് ഇപ്പോള്‍ നേര്‍ പകുതിയായി കുറഞ്ഞതായി ഒരു വ്യാപാരി പറഞ്ഞു. എന്നാല്‍, പച്ചരിയുടെ ഉപയോഗം കൂടിയിട്ടുണ്ട്. ഹോട്ടലുകളിലും മറ്റും കുറുവ, ജയ, മട്ട ഇനങ്ങളുടെ ചോറിനൊപ്പം പച്ചരിച്ചോറിനും