ഗുജറാത്ത് നിയമസഭയില്‍ മൂന്ന് മുസ്‌ലിംകള്‍ മാത്രം

Posted on: December 18, 2017 11:59 pm | Last updated: December 18, 2017 at 11:59 pm

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ മൂന്ന് മുസ്‌ലിംകള്‍ മാത്രം. ജയിച്ച മൂന്ന് പേരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ്. ദരിയാപൂരില്‍ ശൈഖ് ഗിയാസുദ്ദീന്‍ ഹബീബുദ്ദീന്‍ വിജയിച്ചു. ബി ജെ പിയിലെ ഭാരത് ബറോട്ടിനെയാണ് അദ്ദേഹം തറപറ്റിച്ചത്. ജമാല്‍പൂര്‍ ഗാസിയയില്‍ നിന്ന് ഇംറാന്‍ യൂസുഫ് തിരഞ്ഞെടുക്കപ്പെട്ടു. ബി ജെ പിയിലെ ഭൂഷണ്‍ ഭട്ട് ആയിരുന്നു പ്രധാന എതിരാളി. വാങ്കനീറില്‍ മുഹമ്മദ് ജാവീദ് അബ്ദുല്‍ മുത്തലിബ് വിജയിച്ചു. ബി ജെ പിയിലെ ജിതേന്ദ്ര ഭായ് കാന്തിലാലിനെയാണ് അദ്ദേഹം തോല്‍പ്പിച്ചത്. ബി ജെ പി ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയെയും നിര്‍ത്തിയിരുന്നില്ല.

എന്‍ സി പി രണ്ട് മുസ്‌ലിംകളെ മത്സരിപ്പിച്ചെങ്കിലും ജയിക്കാനായില്ല. മൂന്ന് സ്വതന്ത്രരും മത്സരിച്ച് തോറ്റു. കോണ്‍ഗ്രസ് മൊത്തം ആറ് മുസ്‌ലിംകളെയാണ് ഗോദയില്‍ ഇറക്കിയത്. ഇതില്‍ മൂന്ന് പേര്‍ ജയിച്ചു കയറി.