പ്രധാനമന്ത്രി നാളെ പൂന്തുറ സന്ദര്‍ശിക്കും

Posted on: December 18, 2017 2:12 pm | Last updated: December 18, 2017 at 2:12 pm
SHARE

തിരുവനന്തപുരം: ഓഖി ദുരന്തബാധിതരെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പൂന്തുറയിലെത്തും. പൂന്തുറയില്‍ സെന്റ്. തോമസ് സ്‌കൂളില്‍ എത്തുന്ന പ്രധാനമന്ത്രി മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും.

നേരത്തെ തീരപ്രദേശത്തെ സന്ദര്‍ശനം പ്രധാനമന്ത്രി ഒഴിവാക്കിയിരുന്നു. കുമ്മനം രാജശേഖരന്‍ അടക്കമുള്ള ബിജെപി സംസ്ഥാന നേതാക്കളുടെ ഇടപെടലിനെ തുര്‍ന്നാണ് മോദി തീരപ്രദേശം സന്ദര്‍ശിക്കുന്നത്.

ഇതു കൂടാതെ രാജ്ഭവനില്‍ ചേരുന്ന യോഗത്തിലും മോദി പങ്കെടുക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവരുമായി അദ്ദേഹം ആശയവിനമയം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here