മോദിയുടെ ജന്മനാട്ടില്‍ ബിജെപി തോറ്റമ്പി

Posted on: December 18, 2017 12:55 pm | Last updated: December 18, 2017 at 6:46 pm

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം ലഭിച്ചെങ്കിലും പ്രധാനമന്ത്രിയുടെ ജന്മനാടായ വദ്‌നഗര്‍ ഉള്‍പ്പെടുന്ന ഉന്‍ജ മണ്ഡലത്തില്‍ പരാജയപ്പെട്ടത് ബിജെപിക്ക് ക്ഷീണമായി.

കോണ്‍ഗ്രസിലെ ഡോ. ആഷാ പട്ടേലാണ് ഇവിടെ വിജയിച്ചത്. ബിജെപിയുടെ സിറ്റിംഗ് എംഎല്‍എ നാരായണന്‍ പട്ടേലിനെ 14000ത്തോളം വോട്ടുകള്‍ക്കാണ് ആഷാ പട്ടേല്‍ പരാജയപ്പെടുത്തിയത്.

2012ലെ തിരഞ്ഞെടുപ്പില്‍ 25000 വോട്ടുകള്‍ക്കായിരുന്നു നാരായണ്‍ പട്ടേലിന്റെ ജയം. പട്ടേല്‍ സമുദായത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണിത്. ഇവിടെ 40 ശതമാനം പേരും പട്ടീദാര്‍ സമുദായാംഗങ്ങളാണ്.