പദവിയുടെ ഭാരം താങ്ങാന്‍ രാഹുലിന്റെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ: കമല്‍ഹാസന്‍

Posted on: December 16, 2017 6:47 pm | Last updated: December 16, 2017 at 6:47 pm

ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധിക്ക് ആശംസകളുമായി തമിഴ് സിനിമ താരംകമല്‍ഹാസന്‍. ട്വിറ്ററിലൂടെയാണ് രാഹുലിനെ അഭിനന്ദിച്ച് കമലഹാസന്‍ രംഗത്തെത്തിയത്.

അഭിനന്ദനങ്ങള്‍ രാഹുല്‍.താങ്കളുടെ മുന്‍ഗാമികളെ ഞാന്‍ ബഹുമാനിച്ചിരുന്നു. എനിക്കുറപ്പാണ് താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ എന്റെ ആരാധനക്കും പാത്രമാകുമെന്ന്. പുതിയ പദവിയുടെ ഭാരം താങ്ങാന്‍ രാഹുലിന്റെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെയെന്നും കമലഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ രാഷ്ട്രീയ പ്രവശേനത്തിന്റെ സൂചനകള്‍ കമല്‍ഹാസന്‍ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുമായി കമലഹാസന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.