മൂന്ന് വര്‍ഷത്തെ ഭരണത്തില്‍ ഏഷ്യയിലെ ഏറ്റവും അഴിമതിയുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് അണ്ണാ ഹസാരെ

Posted on: December 16, 2017 10:45 am | Last updated: December 16, 2017 at 11:50 pm

ഗുവാഹാട്ടി: എന്‍ഡിഎയുടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഭരണത്തില്‍ ഏഷ്യയിലെ ഏറ്റവും അഴിമതിയുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് അണ്ണാ ഹസാരെ.കഴിഞ്ഞ അഞ്ചുമാസത്തിനിടെ 80,000 കോടിയോളം രൂപ ബിജെപിയുടെ ഖജനാവിലേക്ക് സംഭാവനയായി എത്തിയെന്നും അദ്ദേഹം ആരോപിച്ചു. ജന്‍ ലോക്പാല്‍ നിയമത്തിന് വേണ്ടി സമരം ആരംഭിക്കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഫോര്‍ബ്‌സ് മാസിക നടത്തിയ സര്‍വേ ഉദ്ധരിച്ചാണ് അദ്ദേഹം അസമിലെ ഗുവാഹാട്ടിയില്‍വെച്ച് ഇക്കാര്യം പറഞ്ഞത്.