Connect with us

Kerala

ഓഖി; മൃതദേഹം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒമാന്റെ സഹായം തേടി

Published

|

Last Updated

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്താന്‍ കേരളം ഒമാന്റെ സഹായം തേടി. ഒമാന്‍ തീരത്ത് മൃതദേഹങ്ങള്‍ കണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഒമാന്റെ സഹായം തേടിയത്.

റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി ഒമാന്‍ സ്ഥാനപതിയുമായി സംസാരിച്ചു. വിദേശകാര്യമാന്ത്രാലയത്തോടും സംസ്ഥാന സര്‍ക്കാര്‍ സഹായം അഭ്യാര്‍ത്ഥിച്ചിട്ടുണ്ട്.

Latest