കായല്‍ കൈയേറ്റം; തോമസ് ചാണ്ടിയുടെ കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റി

Posted on: December 14, 2017 8:27 pm | Last updated: December 14, 2017 at 8:27 pm

ന്യൂഡല്‍ഹി: മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റി.

നിലവില്‍ നിശ്ചയിച്ചിട്ടുള്ള ബെഞ്ചില്‍ നിന്നു കേസ് മാറ്റണെന്ന് തോമസ് ചാണ്ടി കത്തുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തന്റെ അഭിഭാഷകന്‍ വിവേക് തന്‍ഖയ്ക്ക് ജസ്റ്റിസ് സാപ്രെക്കു മുന്‍പാകെ ഹാജരാവാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കേസ് മാറ്റണമെന്നായിരുന്നു തോമസ് ചാണ്ടിയുടെ ആവശ്യം.

നിലംനികത്തലും പുറമ്പോക്കു കൈയേറ്റവും സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനെതിരെയാണ് തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചത്.