തൃശൂരില്‍ ലോറികള്‍ കൂട്ടിയിച്ച് തീപ്പിടിച്ചു; ഒരാള്‍ മരിച്ചു

Posted on: December 14, 2017 9:47 am | Last updated: December 14, 2017 at 9:47 am

തൃശൂര്‍: കൊരട്ടിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. കൊരട്ടി ദേശീയ പാതയില്‍ പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.

റോഡില്‍ നിര്‍ത്തിയിട്ട് റിപ്പയര്‍ ചെയ്യുകയായിരുന്നു ലോറിയില്‍ എതിര്‍ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി മറിയുകയും തീപ്പിടിക്കുകയുമായിരുന്നു.

നിര്‍ത്തിയിട്ട ലോറിയുടെ ടയര്‍ മാറ്റിക്കൊണ്ടിരുന്ന തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് കൊരട്ടി ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.