ഗുജറാത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; എക്‌സിറ്റ് പോള്‍ ഫലം വൈകീട്ട് മുതല്‍

Posted on: December 14, 2017 9:16 am | Last updated: December 14, 2017 at 11:31 am
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ ഗാന്ധിനഗറില്‍ വോട്ട് ചെയ്തപ്പോള്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. പതിനാല് ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ 2.22 കോടി വോട്ടര്‍മാര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും. ആകെ 851 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.

ആദ്യഘട്ടത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായത് മൂലം വോട്ടെടുപ്പ് നടക്കാതിരുന്ന 6 പോളിംഗ് ബൂത്തുകളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. പോളിംഗ് പൂര്‍ത്തിയായ ശേഷം ഇന്ന് വൈകിട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും.