Connect with us

National

ഫോണ്‍ചോര്‍ത്തല്‍ ആരോപണം; മുകുള്‍ റോയി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: മമത സര്‍ക്കാര്‍ തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബിജെപി നേതാവുമായ മുകുള്‍ റോയി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അടിസ്ഥാനമില്ലാത്ത തെറ്റായ പരാതിയാണ് മുകുള്‍ റോയി നല്‍കിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

മുകുള്‍ റോയിയുടെ ഹര്‍ജിയില്‍ ബംഗാള്‍ ഡിജിപി, കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍, കുറ്റാന്വേഷണ വിഭാഗം എന്നിവരോട് കോടതി വിശദീകരണം തേടിയിരുന്നു. മുകുള്‍ റോയിയുടെ ഫോണ്‍ പോലീസ് ചോര്‍ത്തുന്നില്ലെന്ന് പോലീസ് സത്യവാങ്മൂലം നല്‍കിയതോടെയാണ് ഹര്‍ജി കോടതി തള്ളിയത്.

അടുത്തിടെ എംപി സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയി മാസങ്ങളായി തന്റെ ഫോണ്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്നാണ് ആരോപണം ഉന്നയിച്ചത്.

---- facebook comment plugin here -----

Latest