Connect with us

Kasargod

ബിജെപി നേതാവ് മടിക്കൈ കമ്മാരന്‍ അന്തരിച്ചു

Published

|

Last Updated

കാസര്‍കോട്: ബിജെപി ദേശീയ സമിതി അംഗവും ജില്ലയിലെ മുതിര്‍ന്ന നേതാവുമായ മടിക്കൈ കമ്മാരന്‍ (80) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മൃതദേഹം ഇന്ന് നാല് മണി വരെ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം കാഞ്ഞങ്ങാട് നിന്ന് വിലാപയാത്രയായി മാവുങ്കാലില്‍ എത്തിക്കും.

മാവുങ്കാല്‍ പൊതു ദര്‍ശനത്തിന് ശേഷം ഭൗതികദേഹം സ്വവസതിയിലേക്ക് കൊണ്ടു പോകും. സംസ്‌കാരം നാളെ രാവിലെ 9.00 മണിക്ക് വീട്ടുവളപ്പില്‍