തടയണ തന്റേതല്ല; മറുപടി പറയേണ്ട കാര്യമില്ല: പി വി അന്‍വര്‍

Posted on: December 12, 2017 1:29 pm | Last updated: December 12, 2017 at 6:28 pm

മലപ്പുറം: ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണ തന്റേതല്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. നിയമം അതിന്റെ വഴിക്കുപോകുമെന്നും തീരുമാനമെടുക്കേണ്ടത് ഉടമസ്ഥരാണെന്നും തടയണയുടെ കാര്യത്തില്‍ താന്‍ മറുപടി പറയേണ്ട കാര്യമില്ലെന്നും അന്‍വര്‍ നിലമ്പൂരില്‍ പറഞ്ഞു.

ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ചുമാറ്റാന്‍ ജില്ലാ കലക്ടര്‍ ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ തടയണ പൊളിച്ചുമാറ്റിയിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ പൊളിച്ചുമാറ്റുമെന്ന നോട്ടീസില്‍ പറഞ്ഞിരുന്നു. ചെറുകിട ജലസേചന വകുപ്പിനായിരിക്കും ചുമതലയെന്നും ഇതിന്റെ ചെലവ് സ്ഥലമുടമയില്‍ നിന്ന് ഈടാക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.