ജിഷ വധം: പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് അമ്മ രാജേശ്വരി

Posted on: December 12, 2017 9:54 am | Last updated: December 12, 2017 at 9:54 am

പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിന് വധശിക്ഷ നല്‍കണമെന്ന് അമ്മ രാജേശ്വരി. മരണ ശിക്ഷയില്‍ കുറഞ്ഞതൊന്നും പ്രതി ചെയ്ത കുറ്റത്തിന് പകരമാകില്ല. കോടതി വിധി എല്ലാവര്‍ക്കും പാഠമാകണം. എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു. നീതിപീഠം പരമാവധി ശിക്ഷ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വധശിക്ഷ നല്‍കിയില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കും. ലോകത്തില്‍ ചെയ്യാന്‍ പറ്റാത്ത ഏറ്റവും വലിയ പാപമാണ് തന്റെ മകളോട് പ്രതി ചെയ്തത്. തന്റെ സ്വപ്‌നങ്ങള്‍ തകര്‍ക്കപ്പെട്ടു. ഭിക്ഷയെടുത്ത് മകളെ പഠിപ്പിച്ചത് വക്കീല്‍ ആക്കാന്‍ വേണ്ടിയായിരുന്നുവെന്നും രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞു.