തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീപ്പിടിത്തം

Posted on: December 12, 2017 9:17 am | Last updated: December 12, 2017 at 10:03 am

കണ്ണൂര്‍: തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്.

തീപ്പിടിത്തമുണ്ടായപ്പോള്‍ തന്നെ അറുപതോളം രോഗികളെ സുരക്ഷിതരായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ആര്‍ക്കും പരുക്കില്ല.

ഫാര്‍മസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.