വിരാട് കോഹ്ലിയും അനുഷ്‌കാ ശര്‍മയും വിവാഹിതരായി

Posted on: December 11, 2017 7:26 pm | Last updated: December 11, 2017 at 7:26 pm

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിടനല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും വിവാഹിതരായി. ഇറ്റലിയിലെ മിലാനില്‍ വച്ച് തിങ്കളാഴ്ചയായിരുന്നു താരങ്ങളുടെ വിവാഹം.ചടങ്ങില്‍ ഇരു വരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഒരു ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

തന്റെ തിരക്കിട്ട ക്രിക്കറ്റ് ജീവിതത്തിനിടയില്‍ ചെറിയ വിരാമമിട്ട് കൊഹ്ലി ഇറ്റലിയിലേക്ക് തിരിച്ചപ്പോള്‍ തന്നെ ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.