മൊഹാലി ഏകദിനം ധോണിക്ക് കരിയറില്‍ സുപ്രധാന നാഴികക്കല്ലായി മാറും

Posted on: December 11, 2017 7:22 pm | Last updated: December 11, 2017 at 7:22 pm
SHARE

ധര്‍മ്മശാല:ശ്രീലങ്കയുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീം നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയെങ്കിലും മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ആരാധകരുടെ കൈയടി നേടിയിരുന്നു. മൂന്ന് മല്‍സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ നിര്‍ണായകമാകുന്ന മൊഹാലിയിലെ രണ്ടാം ഏകദിനം ധോണിക്ക് കരിയറില്‍ സുപ്രധാന നാഴികക്കല്ലായി മാറും.

മൊഹാലി മല്‍സരത്തോടെ മഹോന്ദ്രസിംഗ് ധോനിക്ക് ഇന്ത്യക്ക് വേണ്ടി കൂടുതല്‍ ഏകദിനം കളിച്ചവരില്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പമെത്തും.

36കാരനായ ധോണിക്ക് 106 റണ്‍സ് കൂടി നേടാനായാല്‍ ഏകദനിത്തില്‍ പതിനായിരം റണ്‍സ് തികയ്ക്കാനുമാകും.

311 ഏകദിനങ്ങളിലാണ് സൗരവ് ഗാംഗുലി ഇന്ത്യക്കായി പാഡണിഞ്ഞത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഏകദിനം കളിച്ച താരം.

463 ഏകദിനം കളിച്ച സച്ചിന്റെ പേരില്‍ തന്നെയാണ് ലോക റൊക്കോര്‍ഡും. ഇന്ത്യയില്‍ സച്ചിന് പിറകിലായി രാഹുല്‍ ദ്രാവിഡും മുഹമ്മദ് അസ്ഹറുദ്ധീനുമാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here