മോദിയുടെയും രാഹുലിന്റെയും റോഡ് ഷോക്ക് അനുമതിയില്ല

Posted on: December 11, 2017 11:55 am | Last updated: December 11, 2017 at 1:47 pm

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഹമ്മദാബാദില്‍ റോഡ് ഷോ നടത്താനുള്ള കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും അപേക്ഷ പോലീസ് തള്ളി.

സുരക്ഷാ, ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍ അനൂപ് കുമാര്‍ സിംഗ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നയിക്കുന്ന റോഡ് ഷോകള്‍ക്കാണ് അനുമതി നിഷേധിച്ചത്. റോഡ് ഷോ ബുധനാഴ്ച നടത്താനായിരുന്നു ബിജെപിയും കോണ്‍ഗ്രസും തീരുമാനിച്ചിരുന്നത്.