പൊള്ളാച്ചിയില്‍ കാര്‍ കനാലിലെക്ക് മറിഞ്ഞ് മൂന്ന് മലയാളികള്‍ മരിച്ചു

Posted on: December 10, 2017 12:32 pm | Last updated: December 10, 2017 at 1:01 pm

തമിഴ്‌നാട് : പൊള്ളാച്ചിക്ക് സമീപം കാര്‍ കനാലിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒരാളെ കാണ്മാനില്ല.

അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു. ഉദുമല്‍പേട്ട കെഡിമേടില്‍ വെച്ചായിരുന്നു അപകടമുണ്ടായത്.
അങ്കമാലി മഞ്ഞപ്ര സ്വദേശികളായ ജിജിന്‍(34),അമല്‍(20), ജാക്‌സണ്‍(21) എന്നിവരാണ് മരിച്ചത്.