Connect with us

National

താജ്മഹല്‍ സംരക്ഷിക്കുന്നതിന് പദ്ധതി വേണമെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പി എം പിമാര്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ക്ക് പിന്നാലെ 400 വര്‍ഷത്തേക്ക് താജ്മഹല്‍ സംരക്ഷിക്കുന്നതിന് പദ്ധതി വേണമെന്ന് സുപ്രീംകോടതി. 400 വര്‍ഷത്തേക്ക് താജ്മഹലിനെ സംരക്ഷിക്കാുള്ള പദ്ധതി തയ്യാറാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

ചരിത്ര സ്മാരകമായ താജ്മഹല്‍ ഒരു തലമുറക്ക് മാത്രമുള്ളതല്ലെന്നും കുറഞ്ഞത് നാനൂറ് വര്‍ഷമെങ്കിലും അത് സംരക്ഷിക്കപ്പെടണമെന്നും ജസ്റ്റിസ്മാരായ ദീപക് ഗുപ്ത, മദന്‍ ബി ലോകൂര്‍ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.

താജ്മഹലിനെയും പരിസര പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സമഗ്രമായ ആശയം തയ്യാറാക്കി സമര്‍പ്പിക്കുമെന്നും കോടതി പറഞ്ഞു. താജ് ട്രപീസിയം സോണിനോട് (ടി ടി എസ്) വിദഗ്ധരടങ്ങിയ അഡ്ഹോക് കമ്മിറ്റിയെ നിയമിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. താജ്മഹല്‍ സംരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശം വെക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയെ തുടര്‍ന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

Latest