Connect with us

International

ഐഎസുമായുള്ള യുദ്ധം അവസാനിച്ചു; ഇറാഖ് പൂര്‍ണ നിയന്ത്രണത്തിലെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി

Published

|

Last Updated

ബഗ്ദാദ്: ഐഎസ് ഭീകരരുമായി മൂന്ന് വര്‍ഷത്തിലേറെയായി നടന്നുവരുന്ന യുദ്ധം അവസാനിച്ചുവെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. ഇറാഖിന്റെ പൂര്‍ണനിയന്ത്രണം സൈന്യം പിടിച്ചുവെന്നും ബഗ്ദാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. സിറിയയില്‍ ഐഎസിന് എതിരായ ഏറ്റുമുട്ടല്‍ പൂര്‍ത്തിയായെന്ന് റഷ്യന്‍ സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സമാനമായ പ്രഖ്യാപനം ഇറാഖും നടത്തുന്നത്.

ഇറാഖിന്റെ മുഴുവന്‍ ഭാഗങ്ങളും ഇപ്പോള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തങ്ങളുടെ പൗരന്മാരെ കൊന്നൊടുക്കുകയായിരുന്നു ഐഎസ് ഭീകരരുടെ ലക്ഷ്യം. എന്നാല്‍ തങ്ങള്‍ ഒരുമിച്ച് നിന്ന് അതിനെതിരെ പോരാടുകയും വിജയിക്കുകയും ചെയ്തു – ഹൈദര്‍ അല്‍ അബാദി വ്യക്തമാക്കി.

2014ലാണ് ഇറാഖ് – സിറിയ അതിര്‍ത്തിയിലെ ഭൂരിഭാഗം സ്ഥലങ്ങളും ഐഎസ് ഭീകരര്‍ നിയന്ത്രണത്തിലാക്കിയത്.

---- facebook comment plugin here -----

Latest