കപ്പലുകള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ പത്ത് ദിവസം കൂടി തുടരണമെന്ന് സര്‍ക്കാര്‍

Posted on: December 9, 2017 1:06 pm | Last updated: December 9, 2017 at 6:32 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ കപ്പലുകള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ 10 ദിവസം കൂടി തുടരണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കോസ്റ്റ്ഗാര്‍ഡ്, വ്യോമ,നാവികസേന എന്നിവരോടാണ്‌ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി സേനാവിഭാഗങ്ങള്‍ക്കും കോസ്റ്റ്ഗാര്‍ഡിനും അടിയന്തര സന്ദേശമയച്ചു.