യുവാവിനെ ചുട്ടുകരിച്ചതിനെ ശക്തമായി അപലപിച്ച് മമതാ ബാനര്‍ജി

Posted on: December 8, 2017 9:17 pm | Last updated: December 8, 2017 at 9:17 pm

കൊല്‍ക്കത്ത: ലൗ ജിഹാദ് ആരോപിച്ച് ബാംഗാളില്‍ നിന്നുള്ള യുവാവിനെ രാജസ്ഥാനില്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ ബാംഗാള്‍ മുഖ്യമന്ത്രി പശ്ചിമ മമത ബാനര്‍ജി ശക്തമായി അപലപിച്ചു കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മമത ബാനര്‍ജി ബന്ധുക്കളെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലക്കാരനായ അഫ്രജുല്‍ ഖാന്‍ എന്ന തൊഴിലാളിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ലൗ ജിഹാദ് ആരോപിച്ച് മഴുകൊണ്ട് വെട്ടി വീഴ്ത്തി തീ കൊളുത്തുകയായിരുന്നു. ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

കൊലപാതകം നടത്തിയെന്ന് കരുതുന്ന ശംഭുലാല്‍ രേഗര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ മന്ത്രിമാരും എം.പിമാരും ഉള്‍പ്പെട്ട സംഘത്തെ അയയ്ക്കുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അഫ്രജുലിന്റെ മൃതദേഹം വെള്ളിയാഴ്ച രാത്രി പശ്ചിമ ബംഗാളിലെത്തിക്കും.